• Latest News

    Thursday, September 21, 2017

    എഞ്ചിന്‍ തകരാര്‍; ദോഹയിലേക്കുള്ള വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി
    Thursday, September 21, 2017
    10:53:00 PM

    മംഗളൂരു: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി. 170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് കത 821 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.[www.malabarflash.com]

    5.35നാണ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് 45 മിനിറ്റ് പിന്നിട്ടപ്പോഴാണ് എഞ്ചിന്‍ തകരാറിലായതെന്ന് വിമാനത്താവളം ഡയറക്ടര്‍ വി വി റാവു വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എഞ്ചിന്‍ തകരാര്‍; ദോഹയിലേക്കുള്ള വിമാനം മംഗളൂരുവില്‍ തിരിച്ചിറക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top