• Latest News

    Saturday, September 9, 2017

    മധുരയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ നാലുപേർ മരിച്ചു
    Saturday, September 9, 2017
    4:32:00 PM

    ഇരവിപുരം: മധുരയിൽ വാഹനാപകടത്തിൽ കൊല്ലം പള്ളിമുക്ക്​ സ്വദേശികളായ നാലുപേർ മരിച്ചു.[www.malabarflash.com] 

    കൊല്ലൂർ വിള പള്ളിമുക്ക്​ ആസാദ്​ നഗർ 30 ആമീനയിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൾ നൂർജഹാൻ (67), ഇവരുടെ മകൾ സജീന ഫിറോസ്​(50), സജീനയുടെ മരുമകനും നവവരനുമായ സജീദ്​ സലീം (28), സജീനയുടെ മറ്റൊരുമകൾ ഖദീജ (19) എന്നിവരാണ്​ മരിച്ചത്​.

    സജീദിന്റെ ഭാര്യ ഫാത്തിമ ( 20), ഫാത്തിമയുടെ ഇരട്ട സഹോദരി ഷ (20) എന്നിവർ പരിക്കുകളോടെ മധുരയിലെ ആശുപത്രിയിൽ ചികിൽസയിലാണ്​. നൂർജഹാനെ മധുരയിലെ കണ്ണാശുപത്രിയിൽ ചികിൽസക്കായി കൊണ്ടു പോകവെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.

    ആഗസ്​റ്റ്​ 30 നായിരുന്നു സജീദ്​ സലീമി​​​ന്റെയും ഫാത്തിമയുടെയും വിവാഹം. തിരുമംഗലം ​േദശീയ പാതയിൽ കല്ലുപ്പെട്ടി പോലീസ്​ സ്​റ്റേഷനടുത്താണ്​ കാർ അപകടത്തിൽ പെട്ടത്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മധുരയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ നാലുപേർ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top