• Latest News

    Saturday, August 12, 2017

    "കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം" കാമുകന്റെ വാക്കു വിശ്വസിച്ച് കണ്ണടച്ച് നിന്ന യുവതിയെ കുത്തികൊന്നു
    Saturday, August 12, 2017
    4:11:00 AM

    എറണാകുളം: ചെറായി ബീച്ചില്‍ കൊല്ലപ്പെട്ട യുവതിയും അവരെ കൊലപ്പെടുത്തിയ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.[www.malabarflash.com]

    ശീതളിന്റെ കാമുകന്‍ പ്രശാന്ത് കോട്ടയം സ്വദേശിയാണ്. ശീതളിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് കുത്തേറ്റിട്ടുണ്ട്. ചെറായി ബീച്ച് റിസോര്‍ട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

    ഇരുവരും ഒരുമിച്ച് ബീച്ചിലേക്ക് വരുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം സൗഹാര്‍ദപരമായാണ് ഇരുവരും ബീച്ചിലേക്ക് എത്തിയത്.

    കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണടച്ച് നിന്ന ശീതളിനെ ഇയാള്‍ കുത്തുകയായിരുന്നു. സമീപത്ത് നിന്ന നിരവധി പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. എന്നാല്‍ ഇയാളുടെ ആക്രമണം തടയാന്‍ ആരും ശ്രമിച്ചില്ല.

    ശീതളിനെ റിസോര്‍ട്ടിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ പറവൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. യാത്രാമദ്ധ്യേയാണ് ശീതള്‍ മരിച്ചത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

    വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി സ്വ​​ന്തം വീ​​​ട്ടി​​​ൽ ക​​​ഴി​​​യു​​​ക​​യാ​​യി​​രു​​ന്നു ശീ​​ത​​ൾ. ര​​​ണ്ടുവ​​​ർ​​​ഷ​​​​മാ​​​യി ഇ​​വ​​രു​​ടെ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ൽ വാ​​​ട​​​ക​​യ്​​​ക്കു താ​​​മ​​​സി​​​ക്കു​​​ന്ന കേ​​​ബി​​​ൾ ടിവി ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​ണ് പ്ര​​ശാ​​ന്ത്. അ​​​നി​​​ത​​​യാ​​​ണ് ശീ​​​ത​​​ളി​​​ന്‍റെ അ​​​മ്മ. മ​​​ക​​​ൻ: അ​​​ർ​​​ജു​​​ൻ (ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി, മ​​​ണ്ണം തു​​​രു​​​ത്ത് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് എ​​​ൽ​​​പി സ്കൂ​​​ൾ)



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: "കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം" കാമുകന്റെ വാക്കു വിശ്വസിച്ച് കണ്ണടച്ച് നിന്ന യുവതിയെ കുത്തികൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top