• Latest News

    Thursday, August 24, 2017

    ബേക്കലിലെ യുവതി കീഴൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
    Thursday, August 24, 2017
    3:26:00 AM

    ഉദുമ: ബേക്കലിലെ യുവതിയെ കീഴൂര്‍ ഒറവങ്കര കടവത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ സ്വദേശിനി നിരോഷ ബാലകൃഷ്ണ(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    വീട്ടുടമയുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. യുവതിയുടെ ശല്യം സഹിക്കവയ്യാതെ ഇയാളും കുടുംബവും വീടുപൂട്ടി താമസം മാറിയിരുന്നു.

    ഇതിനുമുമ്പും ഈ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കലിലെ യുവതി കീഴൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top