• Latest News

    Sunday, August 20, 2017

    ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
    Sunday, August 20, 2017
    12:48:00 PM

    ഉപ്പള: ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരം മൊറത്തണയിലെ റഫീഖിന്റെ മകനും മഞ്ചേശ്വരം ഗാന്ധിനഗറിലെ മദ്രസാ വിദ്യാര്‍ത്ഥിയുമായ യാസിന്‍ മര്‍സൂഖ് (13)ആണ് മരിച്ചത്.[www.malabarflash.com] 

    വെള്ളിയാഴ്ച ഉപ്പളയിലാണ് അപകടമുണ്ടായത്. യാസിന്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.

    ഓടിക്കൂടിയവരാണ് യാസിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടി മരണപ്പെട്ടത്. ബായാര്‍ സ്വലാത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോവുകയായിരുന്നു യാസിന്‍. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top