• Latest News

    Wednesday, August 9, 2017

    ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍
    Wednesday, August 9, 2017
    11:37:00 PM

    കുമ്പള: 'ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ' എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ കുമ്പള ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി.[www.malabarflash.com]

    നമുക്കിടയില്‍ മതിലുകളും ശത്രുതകളും വേണ്ട. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. നിങ്ങളെപ്പോലെ ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും സ്‌നേഹത്തിന്റെ ഭാഷയും പുഞ്ചിരിയും കൈവശം ഉള്ളവരാണ് വിദ്യാര്‍ത്ഥികളെന്നും ദിവസേനയുള്ള യാത്രകളില്‍ ബസ് ജീവനക്കാരും പുഞ്ചിരിക്കണമെന്നും സമാധാന ശൈലിയില്‍ സംസാരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ ഉണര്‍ത്തി.

    എസ്.എസ്.എഫ് കാസര്‍കോട്: ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശവും മധുരവും കൈമാറി. സുനൈഫ് ഊജംപദവ്, റിയാസ് കളത്തൂര്‍, ഷാനിഫ് കര, മഷ്ഹൂദ് ഊജംപദവ്, സിറാജ് ഉപ്പിന, മുഹ് സിന്‍ ഊജംപദവ്, നിസാം ഊജംപദവ് പരിപാടിക്ക് നേതൃത്വം നല്‍കി.




    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top