• Latest News

    Thursday, August 17, 2017

    സിനാൻ വധക്കേസ് : വിധി ഈ മാസം 31- ലേക്ക് മാറ്റി
    Thursday, August 17, 2017
    12:19:00 PM

    കാസര്‍കോട്: കാസര്‍കോട്ടെ പ്രമാദമായ സിനാന്‍ വധക്കേസിന്റെ വിധി ഈ മാസം 31ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതികള്‍ക്ക് വേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്.[www.malabarflash.com]

    2008 ഏപ്രില്‍ 16നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്.

    അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍, കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരാണ് കേസിലെ പ്രതികള്‍. 

    സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ട് ബൈക്കില്‍ മടങ്ങുമ്പോള്‍ സിനാനെ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ സിനാനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിനാൻ വധക്കേസ് : വിധി ഈ മാസം 31- ലേക്ക് മാറ്റി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top