പാണത്തൂര്‍: മഴവെളളം ഒഴികിപ്പോവുന്ന ഓടയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ കാണാതായി. പാണത്തൂരിലെ ഓട്ടോഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെയാണ് കാണാതായത്.[www.malabarflash.com]
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തൊട്ടടുത്ത അങ്കണവാടിയില്‍ നിന്നും കുട്ടിയെ മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു. പിന്നീട് ഓടയ്ക്ക് കളിച്ചുകൊണ്ടിരിക്കെ കുട്ടി പുഴയിലേക്ക് ഒഴുകിപ്പോയതായാണ് സംശയിക്കുന്നത്. ഓടയ്ക്ക് സമീപത്ത് നിന്നും കുട്ടിയുടെ ചെരിപ്പും, കുടയും കണ്ടെത്തിയിരുന്നു.
മാതാവ് അല്പ നേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരമറിഞ്ഞത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശക്തമായ ഒഴുക്കുള്ള പുഴയില്‍ രാത്രിയായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങും. സംഭവമറിഞ്ഞ് നിരവധി പേര് രാത്രി വൈകിയും എത്തികൊണ്ടിരിക്കുകയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment