• Latest News

    Monday, August 14, 2017

    ബലിപെരുന്നാളും ഉള്ഹിയ്യത്തും; പഠന ക്ലാസ് 19ന്
    Monday, August 14, 2017
    11:46:00 PM

    കാസറകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറകോട് താലൂക്ക് കമ്മിറ്റി ബലിപെരുന്നാളും ഉള്ഹിയ്യത്തും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പഠന ക്ലാസ് ആഗസ്ത് 19ന് ശനിയാഴ്ച രാവിലെ 10മണി മുതല്‍ കാസറകോട് ജില്ലാ സുന്നീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. [www.malabarflash.com]

    പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ സ്വാലിഹ് സഅദി നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും. 

    ഇതു സംബന്ധമായി ചേര്‍ന്ന താലൂക്ക് മുശാവറ യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹിമുല്‍ ഹാദി സഖാഫി തങ്ങള്‍ ചൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.


    സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുണ്ടാര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എം.പി അബ്ദുല്ല ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറട്ക്ക, അബ്ബാസ് സഖാഫി ചേരൂര്‍, അബൂബക്കര്‍ സഖാഫി തൈര, സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുല്‍ ഖാദിര്‍ സഖാഫി ചേരൂര്‍, ബശീര്‍ സഖാഫി കൊല്യം, ശാഫി സഖാഫി ഏണിയാടി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുറഹിമാന്‍ സഅദി പള്ളപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലിപെരുന്നാളും ഉള്ഹിയ്യത്തും; പഠന ക്ലാസ് 19ന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top