• Latest News

    Friday, August 18, 2017

    പാല്‍ ഏജന്റിന്റെ വീട്ടില്‍ നിന്നും 65 പവനും 70,000 രൂപയും റാഡോ വാച്ചും കവര്‍ന്നു
    Friday, August 18, 2017
    2:55:00 PM

    കാസര്‍കോട്: തൂമിനാട് കുഞ്ചത്തൂര്‍ പദവില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ച ആറുപത്തിനാലരപവന്‍ സ്വര്‍ണാഭരണവും 70,000 രൂപയും റാഡോ വാച്ചും കവര്‍ന്നു.[www.malabarflash.com] 

    നന്ദിനി പാല്‍ ഏജന്റ് കുഞ്ചത്തൂര്‍ പദവിലെ അബ്ദുല്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച  പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പിറക് വശത്തെ വാതില്‍ പൊളിച്ച നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണവും പണവും വാച്ചുമാണ് നഷ്ടപ്പെട്ടത്. അലമാര പൂട്ടിയിരുന്നെങ്കിലും താക്കോല്‍ ഊരിയെടുത്തിരുന്നില്ല. എളുപ്പത്തില്‍ അലമാര തുറന്ന് കവര്‍ച്ച നടത്താന്‍ ഇത് കാരണമായി.
    എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മണിക്ക് അബ്ദുല്‍മുനീര്‍ പാല്‍ വിതരണത്തിനായി പോകാറുണ്ട്. വെള്ളിയാഴ്ചയും  പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാര്യ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഭര്‍ത്താവ് പാല്‍ വിതരണത്തിന് പോവുകയാണെന്നാണ് കരുതിയത്. എന്നാല്‍ അബ്ദുല്‍മുനീര്‍  നാല് മണിക്ക് ശേഷമാണ് പാല്‍ വിതരണത്തിന് പോയത്. 

    പോകുമ്പോള്‍ വീട്ടില്‍ കവര്‍ച്ച നടന്നത് അബ്ദുല്‍ മുനീര്‍ അറിഞ്ഞിരുന്നില്ല. ഭാര്യ ഉണര്‍ന്ന് അടുക്കളയിലേക്ക് പോയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ബന്ധുവിന്റെ ആഭരണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചുവരുന്നു. കു മ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷിക്കുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാല്‍ ഏജന്റിന്റെ വീട്ടില്‍ നിന്നും 65 പവനും 70,000 രൂപയും റാഡോ വാച്ചും കവര്‍ന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top