• Latest News

    Thursday, August 17, 2017

    ഭര്‍തൃമതിയുടെ മരണം കൊലപാതകം; യുവാവ് അറസ്റ്റില്‍
    Thursday, August 17, 2017
    1:16:00 AM

    തലശ്ശേരി: മേക്കുന്ന് മത്തിപറമ്പിലെ ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജ(36)യുടെ മരണം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മണിപറമ്പിലെ വലിയകാട്ടില്‍ ഖാലിദിന്റെ മകന്‍ അന്‍സാറിനെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

    തിങ്കളാഴ്ച ഉച്ചയോടെയാണ് വീട്ടിനടുത്തുള്ള കൈത്തോട്ടില്‍ റീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
    നടന്നുവരികയായിരുന്ന റീജയെ വാഴത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊല. റീജ മരിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന നാല് പവന്‍ താലിമാലയും കവര്‍ന്ന ശേഷം ജഡം തോട്ടില്‍ തള്ളുകയാണ് ഉണ്ടായത്. കവര്‍ച്ച നടത്തിയ ആഭരണം പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

    മുമ്പും പ്രതി റീജയെ ശല്യപ്പെടുത്തിയതായും സൂചനയുണ്ട്. വിദേശത്തായിരുന്ന പ്രതി ഇപ്പോള്‍ ബംഗലുരുവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയാണ്. കഴിഞ്ഞ പെരുന്നാളിന് നാട്ടില്‍ വന്നശേഷം ജോലിക്ക് പോയിരുന്നില്ല.
    പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണ പിള്ളയാണ് റീജയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പ്രതിയെ പെരിങ്ങത്തൂരില്‍ വെച്ച് പാനൂര്‍ സി ഐ എം കെ സജീവന്‍, ചൊക്ലി എസ് ഐ ഫായിസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം പ്രതിയെ വിശദമായി ചോദ്യംചെയ്തു. 

    നേരത്തെ അന്‍സാര്‍ റീജയോട് അപമര്യാദയായി പെരുമാറിയതായി റീജ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വിവരമാണ് പ്രതിയെ കുടുക്കിയത്. കൊലക്ക് മുമ്പ് റീജയെ ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍തൃമതിയുടെ മരണം കൊലപാതകം; യുവാവ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top