• Latest News

    Sunday, August 20, 2017

    പോലീസുകാരൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
    Sunday, August 20, 2017
    6:00:00 PM

    ലക്നൗ∙ ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരിയെ പോലീസ് കോണ്‍സ്റ്റബിൾ ക്രൂരമായി മാനഭംഗപ്പെടുത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍‍ പോലീസ് ഔട്ട്പോസ്റ്റിൽവച്ചു വെള്ളിയാഴ്ച രാത്രിയാണു സംഭവം.[www.malabrflash.com] 

    വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം വന്നു മരിച്ചു. സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത പോലീസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.

    പോലീസ് ഔട്ട്പോസ്റ്റില്‍നിന്നും കരച്ചിൽ കേട്ടെത്തിയ യുവാക്കളാണു പെൺകുട്ടിയെ രക്ഷിച്ചത്. അവർ പോലീസ് കോൺസ്റ്റബിളിനെയും പിടികൂടി. എന്നാൽ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെൺകുട്ടിയുടെ പിതാവിന് ഇവിടെവച്ച് ഹൃദയാഘാതം വന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനെ മുൻപുതന്നെ പിതാവ് മരിച്ചെന്നു പ്രദേശവാസികൾ പറഞ്ഞു. 

    നാട്ടുകാരുടെ ശ്രദ്ധ പിതാവിന്റെ അടുത്തേക്കു മാറിയ തക്കത്തിൽ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസുകാരൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top