• Latest News

    Saturday, August 12, 2017

    ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16കാരി ജീവനൊടുക്കി
    Saturday, August 12, 2017
    3:58:00 AM

    മധുരൈ: പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനാറുകാരി ഒന്നര വര്‍ഷത്തിന് ശേഷം ജീവനൊടുക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടി എട്ട് മാസം മുന്‍പ് പ്രസവിച്ചിരുന്നു. ഇതിന് ശേഷം മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.[www.malabarflash.com] 

    ചേച്ചിയുടെ ഭര്‍ത്താവാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. നിരന്തരമായ ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി പുറത്ത് പറയാന്‍ ഭയന്നിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ വിവരം പുറത്തറിഞ്ഞു.

    എട്ട് മാസം മുന്‍പ് പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ചേച്ചിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ മധുര സെന്‍ട്രല്‍ ജയിലിലാണ്. സംഭവത്തിന്റെ ആഘാതത്തില്‍ മാനസികമായും ശാരീകമായും തകര്‍ന്ന പെണ്‍കുട്ടി മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയത്.

    കഴിഞ്ഞ വര്‍ഷം സേലത്ത് പീഡനത്തിനിരയായ പതിനാലുകാരി വിഷം കഴിച്ച് മരിച്ചിരുന്നു. തന്നെ പീഡിപ്പിച്ചയാള്‍ക്കെതിരെ പരാതി നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടി ജീവനൊടുക്കിയത്.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16കാരി ജീവനൊടുക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top