• Latest News

    Friday, August 11, 2017

    മതം മാറി വിവാഹിതയായ യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
    Friday, August 11, 2017
    3:28:00 PM

    കാഞ്ഞങ്ങാട്‌: പ്രണയിച്ചു മതം മാറി വിവാഹം കഴിച്ച യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാഞ്ഞങ്ങാട്‌, ആവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജോമോന്റെ ഭാര്യ ബീന എന്ന സന്‍സീറ(36)യെയാണ്‌ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌.[www.malabarflash.com]

    പയ്യന്നൂര്‍, ഓലയമ്പാടി സ്വദേശിനിയാണ്‌ സന്‍സീറ. സ്വകാര്യ ബസ്‌ ഡ്രൈവറായ ജോമോന്‍ പാണത്തൂര്‍ സ്വദേശിയാണ്‌. ഇവര്‍ക്കു നാലുവയസുള്ള ഒരു മകനുണ്ട്‌. 

    വ്യാഴാഴ്ച ഉച്ചക്കു ജോമോന്‍ സന്‍സീറയുടെ മാതാവിനെ ഫോണില്‍ വിളിച്ചു സന്‍സീറ ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടാക്കുന്നുണ്ടെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചിരുന്നതായി പറയുന്നു. രണ്ടു തവണ ഇത്തരത്തില്‍ വിളിച്ചിട്ടും അവര്‍ എത്തുകയോ ഫോണില്‍ സന്‍സീറയുമായി ബന്ധപ്പെടുകയോ ചെയ്‌തില്ലെന്നു പറയുന്നു. ജോമോന്‍ വ്യാഴാഴ്ച ജോലിക്കു പോയിരുന്നില്ല. മകന്‍ സ്‌കൂളില്‍ പോയിരുന്നു. 

    വീട്ടില്‍ ഭക്ഷണം പാകം ചെയ്യാതിരുന്നതിനെത്തുടര്‍ന്ന്‌ ഹോട്ടലില്‍ പോയി ഉച്ചഭക്ഷണം വാങ്ങിവന്നപ്പോഴാണ്‌ ഭാര്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടതെന്നു ജോമോന്‍ പോലീസിനെ അറിയിച്ചു. 

    ആറുവര്‍ഷം മുമ്പാണ്‌ ഇരുവരും പ്രണയത്തിലായതെന്നു പറയുന്നു. തുടര്‍ന്ന്‌ യുവതിയെ വിവാഹം ചെയ്‌തു ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചു. ജോമോനും സന്‍സീറയുമായുള്ള വിവാഹത്തെത്തുടര്‍ന്നു ഇരു വീട്ടുകാരുമായും തമ്മില്‍ ഇവര്‍ അകല്‍ച്ചയിലായിരുന്നു. ജോമോനും അയാളുടെ വീട്ടുകാരും തമ്മില്‍ ഇപ്പോഴും ബന്ധമൊന്നുമില്ലെന്നു പറയുന്നു. അതേ സമയം ഒരു വര്‍ഷം മുമ്പു സന്‍സീറയുടെ വീട്ടുകാരുമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. പരസ്‌പരം ഫോണ്‍ ചെയ്യുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. 

    രണ്ടു ദിവസം മുമ്പ്‌ സന്‍സീറ ഓലയമ്പാടിയിലെ സ്വന്തം വീട്ടില്‍ എത്തുകയും തനിക്കു ഗര്‍ഭപാത്ര സംബന്ധമായ അസുഖമുണ്ടെന്നറിയിക്കുകയും ചെയ്‌തതായി മരണവിവരമറിഞ്ഞു ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിയ സന്‍സീറയുടെ മാതാപിതാക്കളായ മുഹമ്മദ്‌കുഞ്ഞി-ആസ്യ എന്നിവര്‍ പറഞ്ഞു. 

    ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തി. ബീന എന്ന സന്‍സീറയുടെ മാതാവ്‌ ആസ്യയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മതം മാറി വിവാഹിതയായ യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top