• Latest News

    Wednesday, August 16, 2017

    യുവതി കിണറ്റില്‍ മരിച്ച നിലയില്‍
    Wednesday, August 16, 2017
    1:00:00 PM

    പെര്‍ള: പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ബീടുവീടുതറവാട്ടിലെ വിശ്വനാഥ റൈ-ഇന്ദിര ദമ്പതികളുടെ മകള്‍ അശ്വിനി(28)യാണ് മരിച്ചത്.[www.malabarflash.com]

    ചേടിക്കാന സ്‌കൂളിന് സമീപത്തെ പ്രശാന്തിന്റെ ഭാര്യയാണ്. പ്രശാന്ത് ഗള്‍ഫിലാണ്. അശ്വിനി അച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ തലവേദനയാണെന്നും വീട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞ് പോയതായിരുന്നു. 

    വിശ്വനാഥറൈയും ഇന്ദിരയും ജോലി കഴിഞ്ഞ് പോകുന്നതിനിടെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തായി അശ്വിനിയുടെ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് അശ്വിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതി കിണറ്റില്‍ മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top