• Latest News

    Thursday, August 17, 2017

    നഗ്​നചിത്രമെടുത്ത് ഡോക്ടറോട് പത്തുലക്ഷം ആവശ‍്യപ്പെട്ടു; രണ്ടുപേർ അറസ്​റ്റിൽ
    Thursday, August 17, 2017
    12:13:00 AM

    നി​ല​മ്പൂ​ർ: വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ നി​ല​മ്പൂ​രി​ലെ പ്ര​മു​ഖ ഡോ​ക്ട​റെ​യെ​ത്തി​ച്ച്​ സ്​​ത്രീ​യു​ടെ കൂ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​മാ​വ​ശ‍്യ​പ്പെ​ട്ട ര​ണ്ടു​പേ​ർ പി​ടി​യി​ൽ. സൂ​ത്ര​ധാ​ര​നാ​യ മു​ണ്ടേ​രി ത​മ്പു​രാ​ട്ടി​ക്ക​ല്ല് സ്വ​ദേ​ശി മ​ണ​പ്പു​റ​ത്ത് ര​തീ​ഷ് (27), കു​നി​പ്പാ​ല സ്വ​ദേ​ശി ഷി​ജോ തോ​മ​സ് (34) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ർ സി.​ഐ കെ.​എം. ബി​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. [www.malabarflash.com]

    പെ​ൺ​വാ​ണി​ഭ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ. ഈ ​മാ​സം പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് സ്ത്രീ​ക​ളു​ൾപ്പെടെ ആ​റു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ല​ക്കി​ടി​യി​ലെ റി​സോ​ർ​ട്ടി​ൽ സ്ത്രീ​ക​ളി​ൽ ഒ​രാ​ളെ വി​വ​സ്ത്ര​യാ​ക്കി ഡോ​ക്ട​റു​ടെ കൂ​ടെ നി​ർ​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രം പ​ക​ർ​ത്തി. തു​ട​ർ​ന്ന്​ ഡോ​ക്ട​റു​ടെ പ​ഴ്സ് പി​ടി​ച്ചു​വാ​ങ്ങി 20,000 രൂ​പ സം​ഘം കൈ​ക്ക​ലാ​ക്കി. പ​ത്തു​ല​ക്ഷം രൂ​പ​യും ആ​വ​ശ‍്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ സ​മൂ​ഹ‍ മാ​ധ‍്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ഗ്​​ന​ചി​ത്രം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. നി​ര​ന്ത​രം ഫോ​ൺ വ​ഴി​യും പി​ന്നീ​ട്​ നി​ല​മ്പൂ​രി​ലെ​ത്തി​യും പ​ണം ആ​വ​ശ‍്യ​പ്പെ​ട്ടു. ഇ​തോ​ടെ ഡോ​ക്ട​ർ പോലീസി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

    പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ര​തീ​ഷി​നെ നി​ല​മ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്​ അ​രീ​ക്കോ​ട്ടു​വെ​ച്ച് ഷി​ജോ തോ​മ​സും പി​ടി​യി​ലാ​യി. സ്ത്രീ​യു​ടെ പേ​രി​ൽ വ‍്യാ​ജ​മാ​യി വാ​ട്സ്ആ​പ്​ ഗ്രൂ​പ്പു​ണ്ടാ​ക്കി​യാ​ണ് ഡോ​ക്ട​റെ കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ്​ പ്ര​തി​ക​ളെ കു​റി​ച്ച്​ വ‍്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നഗ്​നചിത്രമെടുത്ത് ഡോക്ടറോട് പത്തുലക്ഷം ആവശ‍്യപ്പെട്ടു; രണ്ടുപേർ അറസ്​റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top