• Latest News

    Tuesday, August 15, 2017

    നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം; ബി.ജെ.പി ഓഫിസ് തകര്‍ത്തു
    Tuesday, August 15, 2017
    10:34:00 PM

    നീലേശ്വരം: നീലേശ്വരത്ത് ഡി.വൈഎഫ്.ഐ – ബി.ജെ.പി സംഘര്‍ഷം. മാവുങ്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പിക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനവുമായി നീങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫിസും കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു.[www.malabarflash.com]

    മാവുങ്കാലിലെ അക്രമവിവരം അറിഞ്ഞ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിച്ച 200ഓളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രകടനമായി നീങ്ങി വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. തളിയില്‍ ക്ഷേത്ര ഭാഗത്തുകൂടെ കടന്നുപോയ പ്രകടനം ബി.ജെ.പിയുടെ ബോര്‍ഡുകളും കൊടിമരങ്ങളും മറ്റും തകര്‍ത്തു.

    കാഞ്ഞങ്ങാടും നീലേശ്വരത്തും ബി.ജെ.പി ഓഫിസുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. നെല്ലിത്തറയിലെ ബി.ജെ.പി ബസ് വെയ്റ്റിങ് ഷെഡ്, കാഞ്ഞങ്ങാട് സൗത്ത്, കാഞ്ഞങ്ങാട് കൂവല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ബി.ജെ.പി. ഓഫിസ്, ഏച്ചിക്കാനത്തെ ശ്രീ. കുഞ്ഞിക്കണ്ണന്‍ സ്മാരക വൈദ്യര്‍ ബസ്സ്‌റ്റോപ്പ് എന്നിവ തകര്‍ക്കപ്പെട്ടു

    നീലേശ്വരം മേല്‍പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞുതകര്‍ത്തു. 


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം; ബി.ജെ.പി ഓഫിസ് തകര്‍ത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top