• Latest News

    Sunday, August 13, 2017

    കുടുംബം കൈവിട്ടു: ഒളിച്ചോടിയ ഭര്‍തൃമതിയെ മഹിളാ മന്ദിരത്തിലേക്ക് മാററി
    Sunday, August 13, 2017
    3:52:00 AM

    കാഞ്ഞങ്ങാട്: മകന്റെ നാലാം പിറന്നാള്‍ തലേന്ന് ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് സ്വകാര്യബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടിയ യുവതിയെ മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവ്.[www.malabarflash.com]

    കാഞ്ഞിരടുക്കത്തെ ബാലകൃഷ്ണന്റെ മകള്‍ സോനയെയാണ് (25) മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. സോന വ്യാഴാഴ്ച കാഞ്ഞങ്ങാട് -തായന്നൂര്‍ റൂട്ടി ല്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിന്റെ ഡ്രൈവര്‍ അയ്യങ്കാവിലെ രതീഷി(33)നോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി ന ല്‍കി.

    പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷിക്കുന്നതിനിടയില്‍ സോന പോലീസില്‍ ഹാജരായി. രതീഷ് സ്റ്റേഷനിലേക്ക് പോകാതെ മാറി നിന്നു. തുടര്‍ന്ന് വനിതാപോലീസിന്റെ സംരക്ഷണത്തോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

    കോടതിയില്‍ നിന്നും സോന സ്വന്തം ഇഷ്ടത്തിന് പോകാന്‍ തയ്യാറായെങ്കിലും കുട്ടിയുള്ളതിനാല്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതിന് സോന തയ്യാറായില്ല. സോനയെ കൊണ്ടുപോകാന്‍ പിതാവ് ബാലകൃഷ്ണന്‍ അടക്കമുള്ളവരും തയ്യാറായില്ല.
    തുടര്‍ന്നാണ് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവായത്. 

    ഒളിച്ചോടിയ വിവരമറിഞ്ഞ് ഭര്‍ത്താവ് മൂന്നാറില്‍ നിന്നും സോനയുടെ വീ ട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവും സോനയെ കൈവിട്ടു. പോലീസ് സ്റ്റേഷനിലൊ കോടതിയി ലോ ഭര്‍ത്താവ് എത്തിയില്ല. ഇതിനിടയില്‍ സോനയും കാമുകന്‍ രതീഷും ക്ഷേത്രത്തി ല്‍ വിവാഹിതരായ ശേഷം മാലയിട്ട് നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

    കോളേജില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയമാണ് ഒരു കുട്ടി ജനിച്ചശേഷം ഒളിച്ചോട്ടത്തില്‍ കലാശിച്ചത്.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടുംബം കൈവിട്ടു: ഒളിച്ചോടിയ ഭര്‍തൃമതിയെ മഹിളാ മന്ദിരത്തിലേക്ക് മാററി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top