• Latest News

    Saturday, August 12, 2017

    കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ തല ക്യാമ്പ് ബേക്കലില്‍
    Saturday, August 12, 2017
    1:04:00 PM

    കാഞ്ഞങ്ങാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ല കമ്മിറ്റി ആഗസ്ത് 15 ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നു.[www.malabarflash.com]

    ക്യാമ്പിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിക്കും.

    ടി പി രാഘവന്‍ വെള്ളരികുണ്ട് സ്വാഗതം പറയും ഹാറൂണ്‍ ചിത്താരി അനുശോചന പ്രമേയം അവതരിപ്പിക്കും. കെ ജെ യു സംസ്ഥാന സെക്രട്ടറി കെ സി സ്മിജന്‍ ആലുവ മുഖ്യപഭാഷണം നടത്തും.
    കെ ജെ യു കണ്ണൂര്‍ ജില്ല സെക്രട്ടറി ശ്രീനി ആലക്കോട് പ്രസംഗിക്കും. ശരീഫ് മുഹമ്മദ് നന്ദി പറയും.

    3 മണിക്ക് സൈബര്‍യുഗത്തിലെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ കാസര്‍കോട് സൈബര്‍ സെല്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ രവീന്ദ്രന്‍ മഡിക്കൈയും 4 30 ന് സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ കെ.ജെ.യും ജില്ലാ സെക്രട്ടറി ജോസ് തയ്യിലും ക്ലാസെടുക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റി പുനഃസംഘടന

    വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഉദുമ എം എല്‍ ഏ .കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിലെ മാധ്യമ മികച്ച പ്രവര്‍ത്തകരെ എംഎല്‍എ ആദരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഐ ജെ യു ദേശീയ സമിതി അംഗം ശ്രീമൂലം മോഹന്‍ദാസ് നിര്‍വ്വഹിക്കും.

    കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍, പള്ളിക്കര സര്‍വ്വീസ് ബാങ്ക് പ്രസിഡണ്ട് പി.കെ. കുഞ്ഞബ്ദുല്ല ആശംസകള്‍ അര്‍പ്പിക്കും. അന്‍വര്‍ കോളിയടുക്കം നന്ദി പറയും.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ തല ക്യാമ്പ് ബേക്കലില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top