• Latest News

    Saturday, August 12, 2017

    അധ്യാപക തസ്തിക: 110 മൺചെരാത് തെളിച്ച് വിദ്യാർഥികളുടെ പ്രതിഷേധം
    Saturday, August 12, 2017
    3:38:00 AM

    ബേക്കൽ: കൂപ്പിപ്പിടിച്ച കൈയിൽ മൺചെരാത് തെളിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. കീക്കാൻ ഗവ.യുപി സ്കൂളിലെ രണ്ട് അധ്യാപക തസ്തിക നിർത്തലാക്കിയ ബേക്കൽ എഇഒയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ മൺചെരാത് തെളിച്ചു പ്രതിഷേധിച്ചത്.[www.malabarflash.com]

    110 വർഷം പഴക്കമുള്ള വിദ്യാലയത്തിന്റെ പാരമ്പര്യം ഓർമപ്പെടുത്തി 110 മൺചെരാതുകളിൽ ദീപം ജ്വലിപ്പിച്ചായിരുന്നു വിദ്യാർഥികളും പിടിഎയും വികസന സമിതിയും നാട്ടുകാരും ഒരുമിച്ചു പ്രതീകാത്മക സമരം നടത്തിയത്.

    കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സത്യൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, വൈസ് പ്രസിഡന്റ് ലത്തീഫ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഭാനുമതി, പഞ്ചായത്ത് അംഗങ്ങളായ കെ.ടി.ആയിഷ, സരസ്വതി, പി.കെ.അബ്ദുൽ റഹ്മാൻ, സുകുമാരൻ പൂച്ചക്കാട്, പി.സുബ്രായ, കെ.എം.അഷറഫ്, പ്രദീപൻ കൂട്ടക്കനി, സുരേഷ്, പ്രധാനാധ്യാപകൻ പി.മണികണ്ഠൻ, പി.രാജൻ എന്നിവർ പ്രസംഗിച്ചു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അധ്യാപക തസ്തിക: 110 മൺചെരാത് തെളിച്ച് വിദ്യാർഥികളുടെ പ്രതിഷേധം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top