• Latest News

    Friday, August 18, 2017

    പതിനാറുകാരനായ മകനെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്; ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് ഭാര്യ
    Friday, August 18, 2017
    1:22:00 AM

    കാഞ്ഞങ്ങാട്: പതിനാറുകാരനായ മകനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനം നടത്തിയ പിതാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം പോക്‌സോ പ്രകാരം കേസെടുത്തു.[www.malabarflash.com]

    നഗരത്തിലെ പ്രമുഖ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയായ മകനെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യയായ മുപ്പത്തിയഞ്ചുകാരിയാണ് ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിച്ചത്.

    ചട്ടഞ്ചാല്‍ സ്വദേശിയായ മുപ്പത്തെട്ടുകാരനെതിരെയാണ് പരാതി. ഇയാള്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. 

    പിതാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വിവരം ലഭിച്ചതോടെ ഏറെ അസ്വസ്ഥനായി കാണപ്പെട്ട മകന് കാഞ്ഞങ്ങാട്ടെ മാനസികരോഗ വിദഗ്ധന്റെ ചികിത്സ ലഭ്യമാക്കിയതോടെയാണ് സമൂഹ മനസാക്ഷിയെ ആകമാനം ഞെട്ടിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ വിവരം പുറത്തുവന്നത്.

    കാഞ്ഞങ്ങാടിനടുത്ത പ്രദേശത്താണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിച്ചുവരുന്നത്. ചട്ടഞ്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് നാട്ടിലുള്ള സമയത്തൊക്കെ മകനെ ഭാര്യാവീട്ടിലും ചട്ടഞ്ചാലിലുള്ള സ്വന്തം തറവാട്ട് വീട്ടിലും വെച്ച് നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിവരികയായിരുന്നുവത്രെ.

    മാനസികരോഗ വിദഗ്ധന്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പിതാവിന്റെ പീഡനവിവരം തുറന്നുപറഞ്ഞതോടെ മാതാവ് നടപടി തേടി പോലീസിനെ സമീപിക്കുകയായിരുന്നു.

    തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

    കുട്ടിയെ ബുധനാഴ്ച വൈകിട്ട് തന്നെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. കാസര്‍കോട് ചൈല്‍ഡ്‌ഹോം അധികൃതര്‍ വ്യാഴാഴ്ച പരാതിക്കാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.

    രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രതിയെ രോഷാകുലയായ ഭാര്യയും കുടുംബവും ബുധനാഴ്ച രാവിലെ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇയാള്‍ നാടകീയമായി സ്ഥലംവിടുകയും ചെയ്തു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പതിനാറുകാരനായ മകനെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്; ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് ഭാര്യ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top