• Latest News

    Monday, August 21, 2017

    കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
    Monday, August 21, 2017
    1:30:00 PM

    കാസര്‍കോട്: കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാനഗര്‍ ചാലക്കുന്ന് ആസാദ് റോഡിലെ അര്‍ഷാദ് (32)ആണ് സൗദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.[www.malabarflash.com]

    നായന്മാര്‍മൂല പാണാര്‍ക്കുളത്തെ സി.എം അബ്ദുല്‍ ഖാദര്‍ -ബീവി ദമ്പതികളുടെ മകനാണ്.
    ഭാര്യ: റുഖ്സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹക്കീം, അലി. 

    മൃതദേഹം സൗദിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 

    രണ്ടു വര്‍ഷം മുമ്പാണ് അര്‍ഷാദ് വിവാഹിതനായത്. ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top