• Latest News

    Wednesday, August 9, 2017

    നഗരസഭയിലെ സാമൂഹ്യ സുരക്ഷ പ്രവര്‍ത്തകനെ തലയില്‍ കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍
    Wednesday, August 9, 2017
    5:25:00 PM

    ചെര്‍ക്കള: കാസര്‍കോട് നഗരസഭയിലെ സാമൂഹ്യ സുരക്ഷ പ്രവര്‍ത്തകനെ തലയില്‍ കല്ലിട്ടു കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ (35)യാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

    ബുധനാഴ്ച രാവിലെ ദേശീയപാതയ്ക്കു സമീപത്തെ വി.കെ.പാറയിലുള്ള സ്വകാര്യ മൊബൈല്‍ ഫോണ്‍ ടവറിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. സമീപത്തു നിന്നു തിരിച്ചറിയല്‍ കാര്‍ഡുകളും പോക്കറ്റ് ഡയറിയും കണ്ടെടുത്തു. 

    മൃതദേഹത്തിനു സമീപത്ത് കൂര്‍ത്ത മുനയിലുള്ള കല്ലും കാണപ്പെട്ടു. ഈ കല്ലുപയോഗിച്ച് കുത്തുകയും മറ്റൊരു കല്ലു ഉപയോഗിച്ച് തലയില്‍ ഇടുകയുമായിരുന്നുവെന്നു സംശയിക്കുന്നു. 

    വെങ്കപ്പയും മറ്റു നാലുപേരും ചെര്‍ക്കളയിലെ വാടക മുറിയിലാണ് താമസിക്കുന്നത്. കൊലപാതക വിവര മറിഞ്ഞ് എത്തിയ പോലീസ് താമസിക്കുന്ന മുറിയിലെത്തി. മുറി പുറത്തു നിന്നു പൂട്ടിയിട്ട നിലയിലാണ്. കൂടെ താമസിക്കുന്നവര്‍ മുങ്ങിയതായി സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. 

    സാമ്പത്തിക ഇടപാടുകളായിരിക്കാം കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. ഇതു സംബന്ധിച്ച കുറിപ്പ് മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നഗരസഭയിലെ സാമൂഹ്യ സുരക്ഷ പ്രവര്‍ത്തകനെ തലയില്‍ കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top