• Latest News

    Tuesday, August 22, 2017

    വ്യാ​ജ ര​സീ​ത് ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സാ സ​ഹാ​യ പി​രി​വ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
    Tuesday, August 22, 2017
    3:11:00 AM

    കൂ​ത്തു​പ​റ​മ്പ്: വ്യാ​ജ ര​സീ​തും ക​ത്തും ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സാ സ​ഹാ​യ പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. പൊ​ന്ന്യം പു​ല്ല്യോ​ടി​യി​ലെ കെ.​ഹു​സൈ​ൻ (53), ത​ല​ശേ​രി മേ​ലൂ​രി​ലെ ഇ.​ടി.​പ്ര​ശാ​ന്ത് (43), എ​ന്നി​വ​രെ​യാ​ണു ക​ണ്ണ​വം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. [www.malabarflash.com]

    വീ​ണു തു​ട​യെ​ല്ല് പൊ​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​ട്യം പ​ത്താ​യ​ക്കു​ന്നി​ലെ ഒ​രു സ്ത്രീ​യു​ടെ പേ​രി​ലാ​ണു പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​ത്. സ്ത്രീ ​കി​ട​പ്പി​ലാ​ണെ​ന്നു കാ​ണി​ച്ചു പ​ഞ്ചാ​യ​ത്തം​ഗം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്തും ഇ​വ​ർ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

    മാ​ന​ന്തേ​രി പ​ന്ത്ര​ണ്ടാം​മൈ​ലി​ലെ ചി​ല വീ​ടു​ക​ളി​ൽ ക​യ​റി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു ചോ​ദ്യം ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും ര​സീ​ത് ബു​ക്കും ക​ണ്ടെ​ടു​ത്തു.

    തു​ട​ർ​ന്ന് ഇ​വ​രു​ടെ കൈ​യി​ൽ ക​ണ്ടെ​ത്തി​യ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​വും ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന സ്ത്രീ​യു​ടെ മ​ക​നും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണു ത​ട്ടി​പ്പു​വി​വ​രം പു​റ​ത്താ​യ​ത്. 

    ചി​കി​ത്സാ സ​ഹാ​യ​ത്തി​നു വേ​ണ്ടി താ​ൻ ഇ​വ​ർ​ക്കു സാ​ക്ഷ്യ​പ​ത്രം ന​ല്കി​യി​ട്ടി​ല്ലെ​ന്നും ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ അ​റി​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം വ്യ​ക്ത​മാ​ക്കി. 

    ക​ട​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ പി​രി​വ് ന​ട​ത്താ​തെ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ൽ പി​രി​വ് ന​ട​ത്തി​യ​താ​ണു നാ​ട്ടു​കാ​രി​ൽ സം​ശ​യ​മു​ള​വാ​ക്കി​യ​ത്. ഇ​വ​ർ കു​റേ നാ​ളു​ക​ളാ​യി സ​മാ​ന രീ​തി​യി​ൽ പി​രി​വ് ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാ​ജ ര​സീ​ത് ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സാ സ​ഹാ​യ പി​രി​വ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top