• Latest News

    Friday, August 18, 2017

    കൊലക്കേസ് പ്രതിക്ക് നേരെ വധശ്രമം:അക്രമി സംഘത്തെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍
    Friday, August 18, 2017
    3:05:00 PM

    കാസര്‍കോട്: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി(30)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സഹായിച്ച 16കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com] 

    ജ്യോതിഷ് ബൈക്കില്‍ സഞ്ചരിക്കുന്ന വിവരം പ്രതികള്‍ക്ക് അറിയിച്ചു കൊടുത്ത രണ്ട് പേരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് അഷ്‌റഫ് (23), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരന്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ ഈ മാസം 31വരെ റിമാണ്ട് ചെയ്തു.

    കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കോട്ടക്കണി പി.എം റോഡ് ജംഗ്ഷനില്‍ വെച്ചാണ് ജ്യോതിഷിന് നേരെ വധശ്രമമുണ്ടായത്. ജ്യോതിഷിന്റെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കാറില്‍ നിന്ന് രണ്ട് പേരിറങ്ങി ജ്യോതിഷിനെ പിന്തുടര്‍ന്നെങ്കിലും ആളുകള്‍ ഓടിക്കൂടിയതിനാല്‍ സംഘം രക്ഷപ്പെടുകയായിരുന്നു.

    കറന്തക്കാട് വെച്ചാണ് രണ്ട് പേര്‍ ജ്യോതിഷ് ബൈക്കില്‍ വരുന്നുണ്ടെന്ന വിവരം കാറിലുള്ള സംഘത്തെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. വധശ്രമക്കേസില്‍ നാലു പേരെ പോലീസ് അന്വേഷിച്ച് വരികയാണ്.



    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊലക്കേസ് പ്രതിക്ക് നേരെ വധശ്രമം:അക്രമി സംഘത്തെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top