• Latest News

    Saturday, August 12, 2017

    മദ്രസ്സകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: വീഡിയോ പകര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍
    Saturday, August 12, 2017
    3:29:00 AM

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസ്സകളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ വീഡിയോ പകര്‍ത്താന്‍ സര്‍ക്കാറിന്റെ വിവാദ ഉത്തരവ്. ജില്ലാ പരിഷത്ത് ബോര്‍ഡ് വിവിധ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.[www.malabarflash.com] 

    രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 8:10ഓടുകൂടി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സാംസ്‌കാരിക പരിപാടികള്‍ നടത്തണം. 

    ഇവയുടെയെല്ലാം വീഡിയോ പകര്‍ത്തി ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ നടപടിക്രമങ്ങള്‍ മുന്‍പ് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അധികൃതരുടെ വാദം. 

    ഉത്തരവിനെതിരെ യുപി മദ്രസ്സ ബോര്‍ഡ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മദ്രസ്സകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: വീഡിയോ പകര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top