• Latest News

    Thursday, August 3, 2017

    ജിദ്ദയില്‍ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍
    Thursday, August 3, 2017
    1:43:00 AM

    ജിദ്ദ: ജിദ്ദയില്‍ പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരി പോലീസ് പിടിയിലായി. ഏഷ്യന്‍ വംശജയായ വീട്ടുവേലക്കാരിയാണ് പിടിയിലായതെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു. വേലക്കാരിയുടെ മര്‍ദ്ദനമേറ്റ് തലയോട്ടിയില്‍ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് ഒന്നര വയസ്സുള്ള ആണ്‍കുട്ടി മരണപ്പെട്ടത്.[www.malabarflash.com]

    ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരിക്ക് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവിന്റെ പരാതിയിലാണ് ഏഷ്യന്‍ വംശജയായ വീട്ടുവേലക്കാരി പിടിയിലായത്.

    തലയോട്ടിയില്‍ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് കുട്ടി മരണപ്പെട്ടത്. വീട്ടുവേലക്കാരി തലക്കടിച്ചതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. തലയില്‍ മാരകമായ മുറിവോട് കൂടി ഒന്നര വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നും താമസിയാതെ കുട്ടി മരണപ്പെടുകയും ചെയ്തതായി ജിദ്ദ നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ നിന്നും പോലീസിന് വിവരം ലഭിക്കുകയായിരുന്നു. 

    വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തുകയും കുട്ടിക്ക് അക്രമം ഏറ്റതായും വീട്ടുവേലക്കാരി കുറ്റക്കാരിയെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് വേലക്കാരിയെ അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യാ പോലീസ് വക്താവ് കേണല്‍ ആത്വീ ഖുറൈശി വൃക്തമാക്കി.

    ജിദ്ദയില്‍ കഴിഞ്ഞ ആഴ്ചയ രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും വീട്ടുവേലക്കാരിയുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ടിരുന്നു. കരച്ചില്‍ നിര്‍ത്താതായതോടെ വീട്ടുവേലക്കാരി കുട്ടിയെ ശക്തമായി അടിക്കുകയും അടിയുടെ ആഘാതത്തില്‍ ഉള്ളിലേറ്റ രക്തസ്രാവം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു.


    Monetize your website traffic with yX Media

     Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജിദ്ദയില്‍ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top