• Latest News

    Thursday, August 10, 2017

    നിസ്‌കാരപ്പായയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
    Thursday, August 10, 2017
    2:54:00 AM

    കരിപ്പൂര്‍: കാസര്‍കോട് സ്വദേശികളായ രണ്ടു യാത്രക്കാര്‍ നിസ്‌കാരപ്പായയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കോഴിക്കോട് വിമാനത്താളത്തില്‍ പിടികൂടി. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ്ഹാഷിം അബ്ദുള്ള (24), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കിര്‍ഹുസൈന്‍ (27) എന്നിവരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.[www.malabarflash.com]

    ബുധനാഴ്ച രാവിലെ ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്.

    നിസ്‌കാരപ്പായയ്ക്കകത്ത് ഷീറ്റായിട്ടാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് ഹാഷിമില്‍നിന്ന് 688 ഗ്രാമും സാക്കിര്‍ ഹുസൈനില്‍നിന്ന് 681 ഗ്രാമും സ്വര്‍ണം പിടികൂടി. സ്വര്‍ണത്തിന് 40 ലക്ഷം രൂപ വിലവരും. പിടിയിലായ ഇരുവരും പരസ്​പരം അറിയില്ലെന്നാണ് പറഞ്ഞതെങ്കിലും അധികൃതര്‍ വിശ്വസിച്ചിട്ടില്ല. ഒരേ ആളുകള്‍ക്കുവേണ്ടി സ്വര്‍ണം കടത്തുന്ന വാഹകരാണിവരെന്ന് സൂചന ലഭിച്ചിട്ടുണ്ട്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിസ്‌കാരപ്പായയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top