• Latest News

    Friday, August 11, 2017

    ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം വിമാനം വൈകിയ സംഭവം: ലീഗ് എംപിമാരുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
    Friday, August 11, 2017
    12:19:00 AM

    മലപ്പുറം: ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ് ദിവസം മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്​ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു.[www.malabarflash.com] 

    പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്​ദുല്‍ വഹാബും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇടി മുഹമ്മദ് ബഷീര്‍ എംപിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്.

    സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍നിന്ന്​ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനത്തിലെ പൈലറ്റ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സമയം വൈകുമെന്നതിനാല്‍ ഡല്‍ഹി യാത്രക്ക് മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിമാനത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ പൈലറ്റ് സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

    ആഗസ്​റ്റ്​ അഞ്ചിന് എയര്‍ ഇന്ത്യയുടെ എഐ 809 വിമാനത്തിലാണ്​ എംപിമാര്‍ മുംബൈയില്‍നിന്ന്​ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. രാവിലെ 10.30നായിരുന്നു വിമാനം.10നുതന്നെ ഇരുവരും വിമാനത്തില്‍ എത്തിയിരുന്നു. 

    എന്നാൽ, സാങ്കേതിക തകരാറുള്ളതിനാല്‍ 11.30ന് പുറപ്പെടും എന്ന അറിയിപ്പാണ് ലഭിച്ചത്. 11.30ന് വീണ്ടും അര മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് നല്‍കിയെങ്കിലും വിമാനം പൊങ്ങിയത് ഉച്ചക്ക്​ 2.45നായിരുന്നു. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം വിമാനം വൈകിയ സംഭവം: ലീഗ് എംപിമാരുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top