• Latest News

    Thursday, August 3, 2017

    ഫൈസല്‍ വധക്കേസിലെ പ്രതിക്കുനേരേ വധശ്രമം
    Thursday, August 3, 2017
    9:27:00 AM

    പരപ്പനങ്ങാടി: കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിന്റെ ഗൂഢാലോചനക്കേസിലെ പ്രതി തിരൂരങ്ങാടി പള്ളിപ്പടി ടി. ലിജീഷിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം.[www.malabarflash.com] 

    ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൊടക്കാട് ആലിന്‍ചുവടിനു സമീപത്താണ് സംഭവം. പരപ്പനങ്ങാടിയില്‍നിന്ന് കൂട്ടൂമൂച്ചിയിലെ ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ യുവാവിനുമേല്‍ വീണ്ടും കാര്‍ കയറ്റാന്‍ ശ്രമമുണ്ടായതായും പറയുന്നു. എം.എച്ച്. രജിസ്ട്രേഷനുള്ള ഗോള്‍ഡണ്‍ കളര്‍ കാര്‍ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയതായി നാട്ടുകാര്‍ പറഞ്ഞു.

    പരിക്കേറ്റ ലിജീഷിനെ (27) ചെട്ടിപ്പടിയിലെ സ്വകാര്യ ആസ്​പത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

    വധശ്രമത്തിന് പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇടിച്ച കാറിന്റെ അടര്‍ന്നുവീണ ഭാഗം പോലീസിനു ലഭിച്ചു. കാറില്‍ നാലുപേരുണ്ടായിരുന്നതായി സൂചന കിട്ടിയിട്ടുണ്ട്. സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടുത്തദിവസം പോലീസ് പരിശോധിക്കും.

    കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ചതിന് പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചന നടത്തിയതിനാണ് നേരത്തേ ലിജീഷിനെ പ്രതിയാക്കിയത്.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫൈസല്‍ വധക്കേസിലെ പ്രതിക്കുനേരേ വധശ്രമം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top