• Latest News

    Tuesday, August 22, 2017

    കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്‌
    Tuesday, August 22, 2017
    11:35:00 PM

    കോഴിക്കോട്: ദുല്‍ഖഅദ് 29 ആഗസ്റ്റ് 22 ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ബുധനാഴ്ച ബുധന്‍ ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.[www.malabarflash.com]
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top