• Latest News

    Saturday, August 12, 2017

    കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ്: എതിർ ഹർജി തള്ളി
    Saturday, August 12, 2017
    3:20:00 AM

    കൊച്ചി: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം ചോദ്യം ചെയ്യുന്ന ഹർജി അപാകതകൾ നിറഞ്ഞതാണെന്ന വാദം മുൻനിർത്തി ഹൈക്കോടതി തള്ളി.[www.malabarflash.com]

    നാമനിർദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് വോട്ടറായ ഷാജിയാണു കോടതിയിലെത്തിയത്.

    എന്നാൽ, തിരഞ്ഞെടുപ്പു ഹർജിക്കൊപ്പം സത്യവാങ്മൂലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയില്ലെന്നത് ഉൾപ്പെടെ പത്തോളം അപാകതകൾ കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണു കോടതി നടപടി.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ്: എതിർ ഹർജി തള്ളി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top