• Latest News

    Friday, August 11, 2017

    കോടിയേരിക്കെതിരായ തെക്കോ​ട്ടെടുക്കൽ പ്രംസംഗം; ശോഭാ സുരേന്ദ്രനെതിരെ പരാതി
    Friday, August 11, 2017
    12:28:00 AM

    കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെതിരായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ​ശോഭാ സുരേന്ദ്രൻ നടത്തിയ ഭീഷണി പ്രസംഗത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​​ പരാതി.[www.malabarflash.com]

    സിപിഎം ചിറക്കടവ്​ ലോക്കൽ സെക്രട്ടറി വിജി ലാൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്​പിക്കാണ്​ പരാതി നൽകിയിരിക്കുന്നത്.

    ബുധനാഴ്​ച കോട്ടയം പൊൻകുന്നത്ത്​ നടന്ന പൊതുപരിപാടിക്കിടെയാണ്​ കോടിയേരിക്കെതിരെ ശോഭാ സുരേന്ദ്രൻ മോശമായി സംസാരിച്ചത്​​. കോടിയേരിയെ ‘തെക്കോ​ട്ടെടുക്കാൻ ആയില്ലേ’ എന്നായിരുന്നു പരിപാടിക്കിടെ ശോഭാ സുരേന്ദ്ര​​​ന്റെ ചോദ്യം. ഇതിനെതിരെയാണ്​ സി.പി.എം ലോക്കൽ സെക്രട്ടറി പോലീസിന്​ പരാതി നൽകിയിരിക്കുന്നത്​​.

    കോടിയേരി ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. കേരളത്തിന് പുറത്തോട്ടൊക്കെ സഞ്ചരിക്കേണ്ടേ എന്ന് ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കുന്നു. തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി എന്നും എന്ന് തുടങ്ങിയതാണീ കലാപരിപാടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ചോദിക്കുന്നു. മരിക്കേണ്ടേ..പ്രാര്‍ത്ഥിക്കുക..ഇനിയെങ്കിലും നേരാവണ്ണം ജീവിക്കുക എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോടിയേരിക്കെതിരായ തെക്കോ​ട്ടെടുക്കൽ പ്രംസംഗം; ശോഭാ സുരേന്ദ്രനെതിരെ പരാതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top