• Latest News

    Friday, August 18, 2017

    ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമിച്ച 50 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
    Friday, August 18, 2017
    1:21:00 AM

    നീലേശ്വരം: നീലേശ്വരത്ത് ബി ജെ പി തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം ഡി വൈ എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.[www.malabarflash.com]

    സ്വാതന്ത്ര്യ ദിനത്തില്‍ കോട്ടപ്പാറയില്‍നടന്ന യുവജന പ്രതിരോധം കഴിഞ്ഞ് മടങ്ങുകയയായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍നീലേശ്വരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് രാജാറോഡിലെ മാട്ടുമ്മല്‍ കോംപ്ലക്‌സിലുളള ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തത്. 

    ജനവാതിലുകള്‍ തകര്‍ത്ത് അകത്തു കയറിയ സംഭവം നൂറോളം കസേരകള്‍ തകര്‍ത്തു. മണ്ഡലം പ്രസിഡണ്ട് എം ഭാസ്‌കരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമിച്ച 50 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top