• Latest News

    Tuesday, August 1, 2017

    സു​ര​ക്ഷ‌​യ്‌​ക്കാ​യിവ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ടു; മ​അ​ദ​നി​യു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
    Tuesday, August 1, 2017
    9:46:00 PM

    ബം​ഗ​ളൂ​രു: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.[www.malabarflash.com]

    മ​അ​ദ​നി യു​ടെ സു​ര​ക്ഷ​യ്‌​ക്ക് ക​ർ​ണാ​ട​ക പോ​ലീ​സ് വ​ൻ​തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. വി​മാ​ന ടി​ക്ക​റ്റ് കൂ​ടാ​തെ 14,80000 രൂ​പ​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​ര​ക്ഷ‌​യ്‌​ക്കാ​യി ഒ​രു എ​എ​സ്പി അ​ട​ക്കം 19 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​തു​ക താ​ങ്ങാ​നാ​വി​ല്ലെ​ന്ന് മ​അ​ദ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

    മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​അ​ദ​നി​ക്ക് നേ​ര​ത്തെ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ ബാം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

    കേ​ര​ള​ത്തി​ൽ 14 വ​രെ ത​ങ്ങാ​നാ​ണ് അ​നു​മ​തി. മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ക​ർ​ണാ​ട​ക പോ​ലീ​സ് ന​ൽ​കു​ന്ന സു​ര​ക്ഷാ സ​ന്നാ​ഹ​ത്തി​നു​ണ്ടാ​കു​ന്ന ചെ​ല​വ് മ​അദ​നി ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു. 


    Monetize your website traffic with yX Media

     Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സു​ര​ക്ഷ‌​യ്‌​ക്കാ​യിവ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ടു; മ​അ​ദ​നി​യു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top