• Latest News

    Wednesday, August 23, 2017

    മ​​​തം​​​മാ​​​റി വി​​​വാ​​​ഹം; യുവതിയെ ഹോ​സ്റ്റ​ലി​ലേ​ക്കു മാ​റ്റാ​ൻ ഉ​ത്ത​ര​വ്
    Wednesday, August 23, 2017
    1:46:00 AM

    കൊ​​​ച്ചി: മ​​​തം​​​മാ​​​റി വി​​​വാ​​​ഹം ക​​​ഴി​​​ച്ച ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ശ്രു​​​തി​​​യെ വി​​​ട്ടു​​കി​​​ട്ടാ​​​ൻ ഭ​​​ർ​​​ത്താ​​​വ് അ​​​നീ​​​സ് ഹ​​​മീ​​​ദ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യ ശ്രു​​​തി​​​യെ ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് എ​​​സ്എ​​​ൻ​​​വി സ​​​ദ​​​നം ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​ ഉ​​​ത്ത​​​ര​​​വി​​​ട്ടു.[www.malabarflash.com]

    ചൊവ്വാഴ്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ആ​​​ർ​​​ക്കൊ​​​പ്പം പോ​​​ക​​​ണ​​​മെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ആ​​​ലോ​​​ചി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശ്രു​​​തി​​​യു​​​ടെ മ​​​റു​​​പ​​​ടി. തു​​​ട​​​ർ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ശ്രു​​​തി​​​യെ ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് എ​​​റ​​​ണാ​​​കു​​​ളം എ​​​സ്എ​​​ൻ​​​വി സ​​​ദ​​​നം ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

    മ​​​തം​​​മാ​​​റി​​​യ ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​വ​​​ന്ന ശ്രു​​​തി​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ അ​​​നീ​​​സ് മ​​​ത​​​മൗ​​​ലി​​​ക സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ശ്രു​​​തി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

    തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​ന്നാ​​​ൽ ശ്രു​​​തി​​​യെ അ​​​ന്യാ​​​യ​​​മാ​​​യി വീ​​​ട്ടു ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് അ​​​നീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹേ​​​ബി​​​യ​​​സ് ഹ​​​ർ​​​ജി ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു ശ്രു​​​തി​​​യെ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​​​തം​​​മാ​​​റി വി​​​വാ​​​ഹം; യുവതിയെ ഹോ​സ്റ്റ​ലി​ലേ​ക്കു മാ​റ്റാ​ൻ ഉ​ത്ത​ര​വ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top