• Latest News

    Sunday, August 6, 2017

    പൂച്ചക്കാട് പള്ളിക്കുളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
    Sunday, August 6, 2017
    2:36:00 PM


    പൂച്ചക്കാട് ജുമാ മസ്ജിദ് പള്ളിക്കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പെരിയാട്ടടുക്കം സ്വദേശിയും പൂച്ചക്കാട് ക്വാട്ടേഴ്സില്‍ താമസിക്കുന്നതുമായ റസിയായുടെ മകന്‍ ഇബ്റാഹീം ഖലീൽ(10)
    ആണ് മരിച്ചത്.[www.malabarflash,com]

     ഞായറാഴ്ച  ഉച്ചയോടെ ജുമാ മസ്ജിദിനു പുറകിലുള്ള പള്ളികുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുകയായിരുന്ന ഇബ്രാഹിം ഖലീൽ മുങ്ങി  താഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാരെത്തി ഇബ്രാഹിം ഖലീലിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.കല്ലിങ്കാല്‍ യു പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് ഇബ്റാഹീം ഖലീൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൂച്ചക്കാട് പള്ളിക്കുളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു Rating: 5 Reviewed By: Admin
    Scroll to Top