• Latest News

    Friday, August 11, 2017

    യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി
    Friday, August 11, 2017
    11:17:00 PM

    മ​ല​പ്പു​റം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ മ​ല​പ്പു​റം പോലീ​സ് പി​ടി​കൂ​ടി. വേ​ങ്ങ​ര സ്വ​ദേ​ശി​യാ​യ പ്ര​വാ​സി അ​ബ്​​ദു​ൽ മു​നീ​റി​നെ​യാ​ണ് (26) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ വേ​ങ്ങ​ര അ​ങ്ങാ​ടി​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളു​ടെ കാ​റും മൊ​ബൈ​ലും സം​ഘം കൈ​ക്ക​ലാ​ക്കി.[www.malabarflash.com] 

    മ​ല​പ്പു​റം ച​ക്കി​ങ്ങ​ൽ​ത്തൊ​ടി അ​ബ്​​ദു​ൽ റ​ഷീ​ദ് (39), പ​ണ്ടാ​ര​ത്തൊ​ടി സ​ജാ​ദ് (27), പ​റ​മ്പ​ൻ അ​ബ്​​ദു​ൽ സ​മ​ദ് (30), ഒാ​ല​പ്പു​ലാ​ൻ സ​ക്കീ​ർ (28), കോ​പി​ലാ​ക്ക​ൽ സൈ​ത​ല​വി (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

    മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​പേ​രെ​യും ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. 

    വെ​സ്​​റ്റ്​ കോ​ഡൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ, വേ​ങ്ങ​ര സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സി​ൽ പ്ര​തി​യു​മാ​യ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. മു​നീ​റിന്റെ കാ​റും മൊ​ബൈ​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

    സം​ഘാം​ഗ​ങ്ങ​ളി​ൽ ചി​ല​രെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് മു​നീ​റി​നെ വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ നി​ല​യി​ൽ കോ​ട്ട​പ്പ​ടി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോലീ​​സ് പ​റ​ഞ്ഞു. ര​ണ്ടു​ദി​വ​സം മു​മ്പ് ക്വ​ട്ടേ​ഷ​ൻ സം​ഘം ഇ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മു​നീ​ർ വീ​ട്ടി​ലി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്.

    ഇ​ങ്ങ​നെ മ​ട​ങ്ങി​യ സം​ഘം ബു​ധ​നാ​ഴ്ച വേ​ങ്ങ​ര അ​ങ്ങാ​ടി​യി​ൽ കാ​റു​മാ​യെ​ത്തി​യ അ​ബ്​​ദു​ൽ മു​നീ​റി​നെ അ​തേ വാ​ഹ​ന​ത്തി​ൽ​ത​ന്നെ ആ​ദ്യം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും പി​ന്നീ​ട് മ​ഞ്ചേ​രി​യി​ലേ​ക്കും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ വെ​ച്ച് ഇ​യാ​ൾ​ക്ക് സം​ഘാം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക്രൂ​ര മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​താ​യി പോലീ​​സ് പ​റ​ഞ്ഞു. അ​ബ്​​ദു​ൽ മു​നീ​ർ മ​ല​പ്പു​റം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

    പ​രാ​തി​ക്കാ​ര​നും പ്ര​തി​ക​ളി​ൽ ചി​ല​രും ത​മ്മി​ൽ വി​ദേ​ശ​ത്തു​വെ​ച്ചു​ണ്ടാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു. ജി​ല്ല പോലീ​​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി ജ​ലീ​ൽ തോ​ട്ട​ത്തി​ലിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ​ദ്ധ​തി​യൊ​രു​ക്കി​യ​ത്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top