• Latest News

    Thursday, August 3, 2017

    ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാനസമ്മേളനം ബേക്കലില്‍
    Thursday, August 3, 2017
    9:44:00 AM

    കാസര്‍കോട്: ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐ.സി.സി.കെ.)യുടെ വാര്‍ഷികസമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ബേക്കല്‍ താജ് വിവാന്റയില്‍ നടക്കും.[www.malabarflash.com]

    ശനിയാഴ്ച ഐ.സി.സി.കെ. പ്രസിഡന്റ് ഡോ. റോണി മാത്യു ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ പങ്കെടുക്കും.

    രോഗനിര്‍ണയത്തിലും ചികിത്സയിലും പ്രയോജനപ്പെടുത്തുന്ന ആധുനിക സാങ്കേതികവിദ്യകളടക്കം സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം പ്രൊഫസറുമായ ഡോ. സി.ഡി.രാമകൃഷ്ണ പറഞ്ഞു.

    ഹൃദയവാല്‍വുകള്‍ കത്തീറ്റര്‍ പ്രക്രിയയിലൂടെ മാറ്റിവെക്കാന്‍ വികസിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷ (ടി.എ.വി.ഐ)നടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാനസമ്മേളനം ബേക്കലില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top