• Latest News

    Wednesday, August 16, 2017

    ആഡംബര ബൈക്ക്​ മതിലിലിടിച്ച്​ 24 കാരൻ മരിച്ചു
    Wednesday, August 16, 2017
    10:27:00 AM

    ന്യൂഡൽഹി: അമിതവേഗത്തിൽ ഒാടിച്ച ആഡംബര ബൈക്ക്​ മതിലിലിടിച്ച്​യുവാവ്​ മരിച്ചു. തിങ്കളാഴ്​ച വൈകിട്ട്​ ഡൽഹിയിലെ മാണ്ഡി ഹൗസ്​ മെട്രോ സ്​റ്റേഷനു സമീപമാണ്​ അപകടം നടന്നത്​. അമിത വേഗത്തിൽ ബൈക്ക്​ ഒാടിച്ച മൂന്നംഗ സംഘത്തിലെ ഹിമാൻഷു ബൻസാൽ എന്ന 24 കാരനാണ്​ മരിച്ചത്​.[www.malabarflash.com]

    ഡൽഹിയിലെ കൊനാട്ട്​ പ്​ളേസിൽ നിന്നും സെൻട്രൽ ഡൽഹിയിലേക്ക്​ യാത്രചെയ്യവെയാണ്​ അപകടം. റോഡു മുറിച്ചു കടന്ന വൃദ്ധനെ ഇടിക്കാതിരിക്കാൻ ബൈക്കിന്റെ വേഗം കുറക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്​.

    അമിതവേഗത്തിലായിരുന്ന ബൈക്ക്​ കാൽനടയാത്രക്കാരനെ തട്ടി സമീപത്തുള്ള ലേഡി ഇർവിൽ കോളജി​ന്റെ മതിലിൽ തട്ടി ഹിമാൻഷു തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ട്രാഫിക്​ പോലീസ്​ സ്ഥലത്തെത്തി പരിക്കേറ്റ ഹിമാൻഷുവിനെയും യാത്രക്കാരനെയും എൽ.എൻ.ജെ.പി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

    സ്​പോർട്ട്​സ്​ ബൈക്ക്​ റൈഡായ ഹിമാൻഷു ബെനെല്ലി ടി.എൻ.ടി 600i ബൈക്കാണ്​ ഒാടിച്ചിരുന്നത്​. അഞ്ചു ലക്ഷം രൂപ വരുന്ന ബൈക്കാണിത്​. കൂടെ യാത്രചെയ്​തിരുന്ന സുഹൃത്തി​ന്റെ ​ഹെൽമെറ്റിൽ കാമറ വെച്ചിരുന്നു. റേസിന്റെ മുഴുവൻ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്​. 

    ഡൽഹിയിലെ വിവേക്​ വിഹാർ സ്വദേശിയാണ്​ ഹിമാൻഷു.
    അമിതവേഗത്തിൽ ബൈക്ക്​ ഒാടിച്ചതിന്​ ഹിമാൻഷുവിനു സുഹൃത്തുക്കൾക്കുമെതിരെ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആഡംബര ബൈക്ക്​ മതിലിലിടിച്ച്​ 24 കാരൻ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top