• Latest News

    Tuesday, August 1, 2017

    പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി കിണറില്‍ മരിച്ച നിലയില്‍
    Tuesday, August 1, 2017
    3:54:00 PM

    ബേഡഡുക്ക: പനി പിടിച്ചു കിടക്കുന്ന മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമികാവശ്യത്തിനു പുറത്തേക്കിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ വീണതാണെന്നാണ്‌ നിഗമനം.[www.malabarflash.com]

    കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയും പള്ളത്തിങ്കാല്‍ ചുള്ളിയിലെ പരേതനായ കൃഷ്‌ണന്റെ മകളുമായ കെ.വി.കൃഷ്‌ണേന്ദു (15)വാണ്‌ മരിച്ചത്‌.

    തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ്‌ സംഭവം. കൂടെ ഉറങ്ങാന്‍ കിടന്ന മകളെ കാണാത്തതിനെത്തുടര്‍ന്ന്‌ മാതാവ്‌ ഭാനുമതി നിലവിളിക്കുകയായിരുന്നു. പുറത്തേക്കുള്ള വാതില്‍ തുറന്നു വച്ച നിലയിലായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം വീട്ടുമുറ്റത്തെ കിണറില്‍ കണ്ടെത്തിയത്‌. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം കൊട്ടോടി സ്‌കൂളില്‍ എത്തിച്ച്‌ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന്‌ വീട്ടിലെത്തിച്ച്‌ സംസ്‌ക്കരിച്ചു.

    കൃഷ്‌ണപ്രിയ ഏക സഹോദരിയാണ്‌.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി കിണറില്‍ മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top