• Latest News

    Saturday, July 1, 2017

    ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പ്: യുവതിയും സുഹൃത്തും പിടിയില്‍
    Saturday, July 1, 2017
    11:55:00 PM

    കൊച്ചി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

    തൃശൂര്‍ കുന്ദംകുളം സ്വദേശിനി കൃഷ്ണേന്ദുവും (21) സുഹൃത്ത് ജിന്‍സണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

    ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ സെയിൽസ് മാൻ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് 53,000 രൂപാ വീതം ആകെ 45 ലക്ഷത്തോളം രൂപ ഇരുവരും ചേർന്നു തട്ടിയെടുത്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും അവരുടെ സുഹൃത്തുക്കളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്.

    വെണ്ണല സ്വദേശിയുടെ പരാതിയിൽ പലാരിവട്ടം പോലീസ് യുവാവിനെയും യുവതിയെയും തന്ത്രപൂർവം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളിൽ‌നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പ്: യുവതിയും സുഹൃത്തും പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top