• Latest News

    Saturday, July 8, 2017

    കാമുകിയുമായി ഒളിച്ചോടുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
    Saturday, July 8, 2017
    2:28:00 AM

    ചെന്നൈ: കാമുകിയുമായി ഒളിച്ചോടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം പൊദവൂര്‍ സ്വദേശിയായ രാഹുല്‍ (26) ആണ് മരിച്ചത്. ഇയാളുടെ കാമുകി അനിത(22)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിതയുമായി ഒളിച്ചോടുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് രാഹുല്‍ മരിച്ചത്.[www.malabarflash.com]

    ആരക്കോണത്തെ സുഹൃത്തിന്റെ അടുത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നാമക്കലിലെ സെന്തമംഗലത്തിന് സമീപത്ത് വച്ച് റോഡരുകില്‍ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞ് വീണ ഇരുവരെയും ദൃക്‌സാക്ഷികള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാഹുല്‍ മരിച്ചിരുന്നു. അനിതയുടെ നില ഗുരുതരമാണ്.

    അതേസമയം അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാഹുലിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. രാഹുലിന്റെ മൃതദേഹം കൊണ്ടു വന്നപ്പോള്‍ ആരക്കോണം സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഇയാളുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകിയുമായി ഒളിച്ചോടുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top