• Latest News

    Tuesday, July 4, 2017

    കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് യുവാവ് കടല്‍പ്പാലത്തില്‍ നിന്നും ചാടി മരിച്ചു
    Tuesday, July 4, 2017
    11:39:00 PM

    മുംബൈ: കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് യുവാവ് കടല്‍പ്പാലത്തില്‍ നിന്നും ചാടി മരിച്ചു. മുംബൈയിലാണ് സംഭവം. പരംജീത് കോഹ്‌ലി (24) എന്ന യുവാവാണ് മരിച്ചത്. മുംബൈയിലെ ബാന്ദ്ര-വേര്‍ളി കടല്‍പ്പാലത്തില്‍ നിന്നും ചാടിയാണ് കോഹ്‌ലി മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. [www.malabarflash.com]

    താന്‍ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കോഹ്‌ലി പറഞ്ഞതായി ഇയാളുടെ സുഹൃത്ത് വെളിപ്പെടുത്തി. ജീവനൊടുക്കിയ ദിവസം വൈകുന്നേരം കോഹ്‌ലി സുഹൃത്തിനൊപ്പം ചെലവഴിച്ചിരുന്നു. സുഹൃത്തിനൊപ്പം മദ്യപിച്ച കോഹ്‌ലി വിഷാദത്തിലായിരുന്നു.

    വൈകിട്ട് മകന്‍ മടങ്ങി എത്താതിരുന്നതിനെ തുടര്‍ന്ന് കോഹ്‌ലിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജീവനൊടുക്കിയതായി വ്യക്തമായത്. മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ ഇറക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കയറാതെ ഒരു ടാക്‌സിയില്‍ ഇയാള്‍ കടല്‍പ്പാലത്തിന് സമീപം എത്തുകയായിരുന്നു.

    എളുപ്പത്തില്‍ മരിക്കാനുള്ള മാര്‍ഗങ്ങള്‍ ഇയാള്‍ ഗൂഗിളില്‍ തെരഞ്ഞതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എളുപ്പത്തില്‍ മരിക്കാനുള്ള വഴികള്‍ ഏതൊക്കെയാണെന്ന് തെരഞ്ഞത് ഇയാളുടെ മൊബൈല്‍ ബ്രൗസിംഗ് ഹിസ്റ്ററിയിലുണ്ട്. കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ സമ്മാനിച്ച ഓഡി കാര്‍ വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ മരിക്കാനിറങ്ങിയത്.



    Keywords: Mumbai News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് യുവാവ് കടല്‍പ്പാലത്തില്‍ നിന്നും ചാടി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top