• Latest News

    Monday, July 17, 2017

    വിവാഹദിനത്തില്‍ മന്ത്രിപുത്രിക്ക് പൊതുജനത്തിന്റെ മുട്ടയേറ്
    Monday, July 17, 2017
    12:58:00 AM

    പിരാന: ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലില്‍ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികള്‍ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേല്‍ തെമര്‍ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയില്‍ കുളിപ്പിക്കുന്നതില്‍ കലാശിച്ചത്.[www.malabarflash.com]

    ആരോഗ്യമന്ത്രി റിക്കാര്‍ഡോ ബറോസിന്റെ മകളും പിരാനാ സ്‌റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനം പരീക്ഷണദിനമായത്. വിവാഹച്ചടങ്ങുകള്‍ നടന്ന പള്ളിയ്ക്കു മുമ്പില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.ചടങ്ങുകള്‍ക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാര്‍ മരിയയ്ക്കു നേരെ ചീമുട്ടകള്‍ എറിയുകയായിരുന്നു.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിവിഐപികള്‍ക്കും കിട്ടി മുട്ടയേറ്. ബ്രസീലിയന്‍ കോണ്‍ഗ്രസിലെ മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത ആര്‍ഭാടം നിറഞ്ഞ വിവാഹമായിരുന്നു മരിയയുടേത്.

    പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് ശേഷം ഒടുവില്‍ മറ്റ് വഴികളില്ലാതെ അതേ വേഷത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു മരിയ. മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേല്‍ തെമറിനോടും അദ്ദേഹത്തിന്റെ മന്ത്രിസഭയോടുമുള്ള പ്രതിഷേധം രൂക്ഷമാവുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്.

    പിരാനയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിയയുടെ അമ്മ സിദ ബോര്‍ഗെറ്റി. ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് സഹായം സ്വീകരിച്ച് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സിദയുടെ തീരുമാനമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്ന് മരിയ പ്രതികരിച്ചു. വിവാഹത്തിന് വന്നതിനെത്തുടര്‍ന്ന് മോശം അനുഭവം നേരിടേണ്ടിവന്നതില്‍ അതിഥികളോട് ക്ഷമ ചോദിക്കാനും മരിയ മറന്നില്ല.



    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹദിനത്തില്‍ മന്ത്രിപുത്രിക്ക് പൊതുജനത്തിന്റെ മുട്ടയേറ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top