• Latest News

    Monday, July 17, 2017

    ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു
    Monday, July 17, 2017
    1:41:00 AM

    കണ്ണൂർ: ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്.[www.malabarflash.com]

    ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്. റോ‍‍ഡിൽ വീണ ഇവരുടെ ദേഹത്ത് ബസിന്റെ പിന്നിലെ ടയർ കയറുകയായിരുന്നു. ഞായറാഴ്ച രാവിലെ 10നു തന്നട ഹാജിമുക്കിലാണ് ദാരുണമായ അപകടം.

    പൊതുവാച്ചേരിയിൽ നിന്നു തന്നടയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു. മക്കൾ: ദിനേശൻ (ഓട്ടോഡ്രൈവർ), ദീപ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). മരുമക്കൾ: ബേബി, മുരളീധരൻ.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top