• Latest News

    Monday, July 31, 2017

    വിവാഹമണ്ഡപത്തില്‍ നിന്നിറങ്ങുമ്പോള്‍ നവവധു വരന് കാമുകനെ ചൂണ്ടി കാണിച്ചു; വരന്റെ സംഘം താലി ഊരി വാങ്ങി എട്ട് ലക്ഷം നഷ്ടപരിഹാരത്തിന് പരാതിയും നല്‍കി
    Monday, July 31, 2017
    3:05:00 AM

    ഗു​രു​വാ​യൂ​ര്‍: വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് താ​ലി കെ​ട്ടി​യി​റ​ങ്ങു​മ്പോ​ൾ ന​വ​വ​ധു വ​ര​ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ടു​ത്ത​ത് ത​ന്റെ കാ​മു​ക​നെ. ഇ​ഷ്​​ട​മി​ല്ലാ​ത്ത വി​വാ​ഹ​മാ​ണി​തെ​ന്ന് പ​റ​യു​ക കൂ​ടി ചെ​യ്ത​തോ​ടെ സം​ഭ​വം പു​ലി​വാ​ലാ​യി. ഏ​റെ ത​ർ​ക്ക​ങ്ങ​ൾ​ക്കും ബ​ഹ​ള​ങ്ങ​ൾ​ക്കും ശേ​ഷം വ​ര​ന്റെ സം​ഘം താ​ലി ഊ​രി വാ​ങ്ങി. എ​ട്ട് ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വ​ര​ൻ.[www.malabarflash.com] 

    ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ലാ​ണ്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്ന​ണ്​ വ​രന്റെ സം​ഘം. മു​ല്ല​ശേ​രി ഭാ​ഗ​ത്തു നി​ന്ന്​ വ​ധു. വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ താ​ലി​കെ​ട്ട്​ ക​ഴി​ഞ്ഞ് തൊ​ഴു​ത് പ്രാ​ർ​ഥി​ക്കാ​ൻ ദീ​പ​സ്തം​ഭ​ത്തി​ന​ടു​ത്തേ​ക്ക്​ പോ​കു​മ്പോ​ഴാ​ണ് ത​ന്റെ  കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും നി​ൽ​ക്കു​ന്ന​ത് വ​ധു വ​ര​ന് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ത​നി​ക്കി​ഷ്​​​ടം അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും അ​വ​ൾ അ​യാ​ളോ​ട്​ പ​റ​ഞ്ഞു. ഇ​ത് ത​നി​ക്ക് ഇ​ഷ്​​ട​മി​ല്ലാ​ത്ത വി​വാ​ഹ​മാ​ണെ​ന്നും പ​റ​ഞ്ഞു​വ​ത്രെ. ഞെ​ട്ടി​പ്പോ​യ വ​ര​ൻ ഇ​ക്കാ​ര്യം ത​ന്റെ  അ​മ്മ​യെ അ​റി​യി​ച്ചു.

    നി​മി​ഷ​ങ്ങ​ൾ​ക്ക​കം സം​ഭ​വം പാ​ട്ടാ​യി. കാ​ര്യം പ​ന്തി​യ​ല്ലെ​ന്ന് ക​ണ്ട് വ​ധു​വി​​ന്റെ  സം​ഘ​ത്തി​ലെ കാ​ര​ണ​വ​ന്മാ​ർ വ​ര​നെ​യും വ​ധു​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​വാ​ഹ സ​ൽ​ക്കാ​രം ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ എ​ത്തി​യ​തോ​ടെ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ച​ർ​ച്ച വാ​ക്കേ​റ്റ​ത്തി​ലാ​യി.

    ഇ​ത്​ കൈ​യാ​ങ്ക​ളി​യു​ടെ വ​ക്ക​ത്തെ​ത്തി​യ​തോ​ടെ മ​ണ്ഡ​പ​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടെ​മ്പി​ൾ പോലീ​സ്​ സി.​ഐ യു.​എ​ച്ച്. സു​നി​ൽ​ദാ​സും സം​ഘ​വു​മെ​ത്തി ബ​ന്ധു​ക്ക​ളെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തി​നി​ടെ വ​ധു​വി​ന് ചാ​ർ​ത്തി​യ താ​ലി വ​ര​ന്റെ ബ​ന്ധു​ക്ക​ൾ ഊ​രി​വാ​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് മു​മ്പേ അ​റി​യാ​മാ​യി​രു​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ വ​ര​ന്റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹമണ്ഡപത്തില്‍ നിന്നിറങ്ങുമ്പോള്‍ നവവധു വരന് കാമുകനെ ചൂണ്ടി കാണിച്ചു; വരന്റെ സംഘം താലി ഊരി വാങ്ങി എട്ട് ലക്ഷം നഷ്ടപരിഹാരത്തിന് പരാതിയും നല്‍കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top