• Latest News

    Friday, July 14, 2017

    ഉമ്മാസിന് പുതിയ സാരഥികള്‍
    Friday, July 14, 2017
    2:00:00 AM

    കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 200ല്‍പ്പരം കലാകാരന്മാരുടെ സംഘടനയായ ഉമ്മാസ് കാസര്‍കോടിന് (ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി) പുതിയ സാരഥികള്‍.[www.malabarflash.com]

    പ്രസിഡണ്ടായി ഇസ്മയില്‍ തളങ്കരയെയും ജനറല്‍ സെക്രട്ടറിയായി റിയാസ് ഖാനെയും ട്രഷററായി ഹനീഫ് ചെങ്കളയേയും തിരഞ്ഞെടുത്തു. ഹമീദ് ആവിയില്‍, സലീം ബേക്കല്‍, സിദ്ദീഖ് എരിയാല്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ബിന്ദു കാഞ്ഞങ്ങാട്, ഷാക്കിര്‍ ഉദുമ, ഷബീര്‍ ബംബ്രാണി എന്നിവര്‍ സെക്രട്ടറിമാരുമാണ്. 

    ജനറല്‍ ബോഡി യോഗത്തില്‍ ആദില്‍ അത്തു അധ്യക്ഷത വഹിച്ചു. അസീസ് പുലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഹനീഫ് ചെങ്കള, സലീം ബേക്കല്‍, ഇ.ഒ ബഷീര്‍, മന്‍സൂര്‍ കാഞ്ഞങ്ങാട്, റിയാസ്ഖാന്‍, ഖാലിദ് പള്ളിപ്പുഴ, ജബ്ബാര്‍ കാഞ്ഞങ്ങാട്, ബിന്ദു കണ്ണന്‍, ഷാക്കിര്‍ ഉദുമ, ഷബീബ് ബംബ്രാണി, ഹമീദ് ആവിയില്‍, സിദ്ദീഖ് എരിയാല്‍ പ്രസംഗിച്ചു. 

    അബ്ദുല്ല ഉദുമ സ്വാഗതവും ഇസ്മയില്‍ തളങ്കര നന്ദിയും പറഞ്ഞു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം.എ നജീബ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉമ്മാസിന് പുതിയ സാരഥികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top