• Latest News

    Saturday, July 22, 2017

    റിയാദിൽ കവർച്ചക്കാരുടെ അക്രമത്തിൽ മലപ്പുറം സ്വദേശി മരിച്ചു
    Saturday, July 22, 2017
    11:40:00 PM

    റിയാദ്​: ബഖാല (പലചരക്ക്​ കട)യിൽ കവർച്ചക്കാർ നടത്തിയ അക്രമത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ അസീസിയ എക്​സിറ്റ്​ 22ലുള്ള കടയിൽ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച്​ സ്വദേശി അങ്ങമ്മ​ന്‍റെ പുരക്കൽ സിദ്ദീഖാണ്​ (45) മരിച്ചത്​.[www.malabarflash.com]

    വെള്ളിയാഴ്​ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ട്​ കവർച്ചക്കാർ ഇയാളെ ആയുധവും മറ്റും കൊണ്ട്​ അക്രമിക്കുകയായിരുന്നു. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല.

    ശരീരത്തിൽ മുറിവേറ്റ്​ രക്തംവാർന്ന്​ അവശനായി അരമണിക്കൂറോളം കിടന്ന ഇയാളെ പോലീസും റെഡ്​ക്രസൻറും എത്തി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി​. അൽഇൗമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്​ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട്​ അഞ്ചോടെ മരണം സംഭവിച്ചു. 

    വിവരമറിഞ്ഞയുടൻ എത്തിയ സ്​പോൺസർ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച്​ പോലീസിന്​ കൈമാറുകയായിരുന്നു. 

    ദൃശ്യങ്ങളിൽ നിന്ന്​ കവർച്ചക്കാർ വന്ന വാഹനത്തി​ന്‍റെ നമ്പർ കണ്ടെത്തിയത്​ സഹായമായി. തുടർന്ന്​ പോലീസ്​ ഉൗർജ്​ജിത തെരച്ചിൽ നടത്തി ശനിയാഴ്​ച പുലർച്ചെ അഞ്ചോടെ പ്രതികളെന്ന്​ കരുതുന്ന രണ്ട്​ യമനികളെ വാഹനമടക്കം പിടികൂടി. ഇവർ അസീസിയ പോലീസ്​ സ്​റ്റേഷനിലാണുള്ളത്​. അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്നറിയുന്നു.

    20 വർഷമായി ഇതേ കടയിൽ ജീവനക്കാരനാണ്​ സിദ്ദീഖ്​. ഒരു വർഷം മുമ്പാണ്​ നാട്ടിൽ പോയി മടങ്ങിയെത്തിയത്​. 

    ഭാര്യ: അനീഷ. മക്കൾ: റിയാദ്​, സാബിത്​, സഹറ. പിതാവ്​: മുഹമ്മദ്, മാതാവ്​: ചെറിയ ബീവി. സഹോദരങ്ങൾ: ബഷീർ (റിയാദ്​), സക്കരിയ, ഇസ്​മാഇൗൽ, ഹഫ്​സ, ആരിഫ. 




    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാദിൽ കവർച്ചക്കാരുടെ അക്രമത്തിൽ മലപ്പുറം സ്വദേശി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top