• Latest News

    Monday, July 24, 2017

    യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു
    Monday, July 24, 2017
    10:08:00 PM

    പാണത്തൂര്‍: യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ കോട്ടക്കുന്നിലെ നാരായണന്‍ -ശാരദ ദമ്പതികളുടെ മകന്‍ രതീശനെ(22)യാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. [www.malabarflash.com]

    വീട്ടുകാര്‍ നാട്ടില്‍ പോയ സമയത്ത് രതീശന്‍ വീട്ടില്‍ തനിച്ചായിരുന്നു. തിങ്കളാഴ്ച രാവിലെ രതീശനെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനകത്ത് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

    തുടര്‍ന്ന് രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി കയര്‍ അറുത്ത് മാറ്റി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ജില്ലാആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മരണ കാരണം അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സഹോദരങ്ങള്‍: അജിത, അജിത്.





    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top